ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

പ്രമോദ്

പ്രസിഡൻ്റ്

ഗ്രീഷ്മ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കേരളകുമാരി.കെ.എം

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രീതാമോൾ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രസിത

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അഫ്താബ് എസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : ആലത്തൂർ താലൂക്ക്, പാലക്കാട് ജില്ല, കേരളം.വാര്‍ഡുകൾ : 18 ,  നിയമസഭാ മണ്ഡലം : തരൂർ , ലോകസഭാ മണ്ഡലം : ആലത്തൂർവില്ലേജുകള്‍ : പെരുങ്ങോട്ടുകുറിശ്ശി I  & പെരുങ്ങോട്ടുകുറിശ്ശി II ആകെ ജനസംഖ്യ (2011) : 23234വിസ്തീർണ്ണം : 31.45 ച.കി.മീ

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

എഴുത്തച്ഛന്‍, തണ്ടാൻ, ചെട്ടി, പാണര്‍, പറയർ, നായന്മാർ, മണ്ണാൻ, ചെറുമൻ, വടുകൻ, നായാടി, കുശവന്‍, കുമ്പളന്‍, വിശ്വകര്‍മ്മ, കളരികണിയാര്‍, കുറുപ്പ്, ആജി, ആന്ധ്രക്കാര്‍, പണ്ടാരം, ഈഴവര്‍, ബ്രാഹ്മണർ തുടങ്ങി ഒട്ടെല്ലാ ഹിന്ദുസമുദായങ്ങളും, കൂടാതെ ഇസ്ളാംമത വിശ്വാസികളും ഇവിടെ വളരെ പണ്ടു മുതല്‍തന്ന അധിവസിച്ചുവരുന്നു. തമിഴ് മാതൃഭാഷയായി സ്വീകരിച്ച ബ്രാഹ്മണര്‍ അധിവസിച്ചിരുന്ന അഗ്രഹാരങ്ങളും ഓരോ വിഭാഗം സമുദായങ്ങളും അധിവസിച്ചിരുന്ന തറകളും ഇന്നും പൂര്‍ണ്ണമായി നാമാവശേഷമായിട്ടില്ല. കേരളത്തിന്റെ ഇതരഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി ഓരോ സമുദായങ്ങളും കൂട്ടംകൂട്ടമായി അധിവസിച്ചിരുന്നത് ഒരു പ്രത്യേകതയാണ്. ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം ആരാധനാലയങ്ങളും കുളങ്ങളും കിണറുകളും ഉണ്ടായിരുന്നു. ആഘോഷങ്ങളും വിവാഹം തുടങ്ങിയ ചടങ്ങുകളും പ്രത്യേകം പ്രത്യേകം നടത്തിയിരുന്നു എന്നു മാത്രമല്ല, മറ്റു വിഭാഗങ്ങള്‍ പങ്കെടുത്തിരുന്നുമില്ല. 1936-ലെ...

കൂടുതൽ വായിക്കുക