ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

എഴുത്തച്ഛന്‍, തണ്ടാൻ, ചെട്ടിപാണര്‍, പറയർ, നായന്മാർ, മണ്ണാൻ, ചെറുമൻ, വടുകൻ, നായാടികുശവന്‍, കുമ്പളന്‍, വിശ്വകര്‍മ്മകളരികണിയാര്‍, കുറുപ്പ്ആജിആന്ധ്രക്കാര്‍, പണ്ടാരംഈഴവര്‍, ബ്രാഹ്മണർ തുടങ്ങി ഒട്ടെല്ലാ ഹിന്ദുസമുദായങ്ങളുംകൂടാതെ ഇസ്ളാംമത വിശ്വാസികളും ഇവിടെ വളരെ പണ്ടു മുതല്‍തന്ന അധിവസിച്ചുവരുന്നു. തമിഴ് മാതൃഭാഷയായി സ്വീകരിച്ച ബ്രാഹ്മണര്‍ അധിവസിച്ചിരുന്ന അഗ്രഹാരങ്ങളും ഓരോ വിഭാഗം സമുദായങ്ങളും അധിവസിച്ചിരുന്ന തറകളും ഇന്നും പൂര്‍ണ്ണമായി നാമാവശേഷമായിട്ടില്ല. കേരളത്തിന്റെ ഇതരഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി ഓരോ സമുദായങ്ങളും കൂട്ടംകൂട്ടമായി അധിവസിച്ചിരുന്നത് ഒരു പ്രത്യേകതയാണ്. ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം ആരാധനാലയങ്ങളും കുളങ്ങളും കിണറുകളും ഉണ്ടായിരുന്നു. ആഘോഷങ്ങളും വിവാഹം തുടങ്ങിയ ചടങ്ങുകളും പ്രത്യേകം പ്രത്യേകം നടത്തിയിരുന്നു എന്നു മാത്രമല്ലമറ്റു വിഭാഗങ്ങള്‍ പങ്കെടുത്തിരുന്നുമില്ല. 1936-ലെ പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തോടു കൂടി മലബാറിലും ചലനങ്ങള്‍ ഉണ്ടായി. സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ ഉച്ചാടനം ചെയ്യുന്നതിനുള്ള സാംസ്കാരികപരിപാടികളും ക്ഷേത്രപ്രവേശനപരിപാടികളും സംഘടിപ്പിക്കപ്പെട്ടു. പരുത്തിപ്പുള്ളി ശ്രീധരക്കുറുപ്പ്കുഞ്ഞിരാമന്‍ നായർ, വേലപ്പന്‍ എന്നിവരുടെ നേതൃത്വത്തിൽ പെരിങ്ങോട്ടുകുറിശ്ശി നിവാസികളും ആ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു. തിരുവില്വാമല ക്ഷേത്രമായിരുന്നു പ്രക്ഷോഭണകേന്ദ്രമായി അവർ തെരഞ്ഞെടുത്തിരുന്നത്. ഞാവല്‍കടവ്പിലാപ്പുള്ളി എന്നിവിടങ്ങളിലാണ് ആദ്യമായി മുസ്ളീം ദേവാലയങ്ങൾ ഉണ്ടായത്. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും കുടുങ്ങി കിടന്ന ഒരു ജനതതിയാണ് ഇവിടെ ഉണ്ടായിരുന്നത്. മാടന്‍, മറുതപേപ്രേതംമുണ്ടിയന്‍, ഒടിയൻ, മുത്തൻ, മുത്തി എന്നിവരുടെ ശക്തി ഉണ്ടെന്നും അവരുടെ പ്രസാദവുംഅനുഗ്രഹവുംനേടേണ്ടതാണെന്നും വിശ്വസിച്ചിരുന്നു. ഇന്നും തീരെ ഇല്ലാതില്ല. കൊതിക്കു ഊതുകകൈകാലുകഴപ്പ്ക്ഷീണംശരീര തളര്‍ച്ച എന്നിവയ്ക്ക് ഊതുകയും ജപിച്ച് കെട്ടുകയും ചെയ്തിരുന്നു. അത് ഇന്നും ചിലരെങ്കിലും തുടരുന്നുണ്ട്. പേപ്പട്ടിവിഷത്തിനും പാമ്പ് വിഷത്തിനും പഴയ സമ്പ്രദായങ്ങളിലുള്ള  വിശ്വാസം ഇല്ലാതില്ല. മഞ്ഞപ്പിത്തത്തിന് ചെറുനാരങ്ങാ നീരിൽ ഊതികുടിക്കുന്നു. വിഷ്ണുദേവിവേട്ടയ്ക്കൊരുമകന്‍ തുടങ്ങിയ മൂര്‍ത്തികളുടെ ക്ഷേത്രങ്ങളും ഉണ്ട്. കേരളത്തിന്റെ പലഭാഗത്തും കാണാത്ത ഒന്നാണ് മുണ്ടിയൻ. മുണ്ടിയന്‍ കാവുകള്‍ എന്നാൽ, പോത്തിന്റെ ആകൃതിയിൽ കല്ലിലുംമരത്തിലും രൂപങ്ങള്‍ ഉണ്ടാക്കി ഈൽആല്‍ത്തറചമ്പകത്തറഎന്നിവിടങ്ങളില്‍ വച്ച് ആരാധിക്കുന്ന സമ്പ്രദായമാണ്. കൃഷിയിടങ്ങളുടെയുംനാല്‍ക്കാലി മൃഗങ്ങളുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി ഇവിടങ്ങളിൽ പ്രാര്‍ത്ഥിക്കുകയുംമൃഗബലി നടത്തുകയും ചെയ്യുന്നു. മേടമാസാരംഭത്തിലാണ് ഉത്സവങ്ങള്‍ കൊണ്ടാടുന്നത്. കര്‍ഷകരുംകൃഷിത്തൊഴിലാളികളും കൂടുതലായി പങ്കെടുത്തിരുന്ന കതിരുകാളയുടേയുംപൊയ്ക്കുതിരയുടേയും സ്ഥാനത്ത് ഇന്ന് ബാന്റും വാദ്യങ്ങളും നിറഞ്ഞിരിക്കുന്നു. ക്ഷേത്രമതില്‍ക്കെട്ടിനകത്ത് ഇന്നും ക്ഷേത്രകലകളല്ലാതെ കഥാപ്രസംഗംനാടകംസമൂഹ്യബാലെ എന്നിവ നടത്തികാണുന്നില്ല. പാനപാട്ട്ഭഗവതിപാട്ട് എന്നിവയൊക്കെ നടത്തിവരാറുണ്ട്. വസ്ത്രധാരണരംഗത്ത് ആദ്യകാലങ്ങളില്‍ കുട്ടികൾ കൌപീനവസ്ത്രധാരികളും ഒറ്റതോര്‍ത്തുധാരികളുമായിരുന്നു. പിന്നാക്കക്കാരും പട്ടികജാതിക്കാരും വെളുത്ത മുണ്ടു ധരിക്കുവാന്‍ അവകാശമുളളവരായിരുന്നില്ല. നല്ല മുണ്ടുംസാരിയുംബ്ളൌസും മുന്നാക്കക്കാര്‍ക്കും സവര്‍ണ്ണര്‍ക്കും മാത്രമേ പാടുള്ളു എന്നതായിരുന്നു ചട്ടം. സ്ത്രീകള്‍ മാറുമറച്ചു പാടത്തു പണിക്കു പോകാൻ പാടില്ലായിരുന്നു. സ്വാതന്ത്യ്രസമരത്തിന്റെയുംഅതോടനുബന്ധിച്ച് പടര്‍ന്നുപന്തലിച്ച ദേശീയപ്രസ്ഥാനങ്ങളുടെയും വളര്‍ച്ചയുടെ കാലത്തോടെയാണ് അവകാശനിഷേധങ്ങള്‍ക്ക് അറുതി വന്നത്. ഇന്ന് വസ്ത്രധാരണം വിവിധ ഫാഷനുകളിലേക്ക് എത്തിയിരിക്കുന്നു. മുന്‍കാലങ്ങളിൽ മഴയത്ത് പട്ടക്കുടയായിരുന്നു ഉപയോഗിച്ചിരുന്നത്. ഇന്നാകട്ടെ ആ വ്യവസായം തന്ന തകര്‍ന്നിരിക്കുന്നു. പിന്നാക്കക്കാരുടെ കാലാരൂപങ്ങളായ മലമക്കളികോല്‍ക്കളിആര്യന്‍മാലക്കളിപൂതന്‍തിറ എന്നിവയെല്ലാം ഇന്ന് ക്ഷയോന്മുഖമായിക്കൊണ്ടിരിക്കുന്നു. ക്ഷേത്രങ്ങളിലെ ഉത്സവത്തോടനുബന്ധിച്ച് കഥാപ്രസംഗംനൃത്തനൃത്ത്യങ്ങള്‍, ഭരതനാട്യംകുച്ചിപ്പുടിമോഹിനിയാട്ടം എന്നിവയും പുരാണകഥകളെ ആസ്പദമാക്കിയുള്ള സാമൂഹ്യ സംഗീത നാടകരൂപമായ ബാലെയും ഓട്ടന്‍തുളളലുംകഥകളിയും ആസ്വാദിക്കാന്‍ വല്ലപ്പോഴും മാത്രം ജനങ്ങള്‍ക്ക് കഴിയുന്നു. സ്വാതന്ത്യ്രസമരം ദേശവ്യാപകമാവുന്ന കാലത്ത് ദേശീയ സ്വാതന്ത്യ്രസമര പ്രസ്ഥാനത്തിലേക്ക് ആദ്യമായി ഇറങ്ങിച്ചെല്ലുന്നത് 1905-ല്‍ പുത്തന്‍ വീട്ടിലെ കുഞ്ഞിരാമന്‍ നായരായിരുന്നു. വിദ്യാഭ്യാസസമ്പന്നനായ അദ്ദേഹമാണ് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ ആദ്യത്തെ സ്വാതന്ത്യ്രസമര സേനാനി. ഐ.എന്‍.എ.യിലും മറ്റും ചേര്‍ന്നും സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുത്തിട്ടുള്ള നിരവധി പേര്‍ ഈ പഞ്ചായത്തിൽ ഉണ്ടായിരുന്നു. പെരിങ്ങോട്ടുകുറിശ്ശിയുടെ നവോത്ഥാനത്തിൻ തുടക്കമിട്ടത് ദേശീയപ്രസ്ഥാനത്തിന്റെ ആവേശത്തിൽ കുഞ്ഞിരാമന്‍ നായർ തന്നയാണ്. അദ്ദേഹം 1908-ല്‍ സ്ഥാപിച്ച അണ്‍ എയ്ഡഡ് സ്കൂള്‍ പിന്നീട് ബോര്‍ഡ് സ്കൂളായും ഇപ്പോള്‍ ഗവണ്‍മെന്റ് എല്‍.പി.സ്കൂളായും പെരിങ്ങോട്ടുകുറിശ്ശിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ആദ്യത്തെ അധ്യാപകനും  ഇദ്ദേഹം തന്ന. അന്നുകാലത്ത് നിലവിലിരുന്ന അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ സാമൂഹ്യ-വിദ്യാഭ്യാസ സമ്പ്രദായം ഇദ്ദേഹം പ്രോത്സാഹിപ്പിച്ചു. എല്ലാവരും വിദ്യ അഭ്യസിക്കണമെന്ന തരക്കാരനായിരുന്നു ഇദ്ദേഹം. അതോടൊപ്പംതന്ന തന്റെ നാലുകെട്ടിനകത്ത് സമൂഹസദ്യ നടത്തി ഇദ്ദേഹം സവര്‍ണ്ണരുടെ എതിര്‍പ്പും വിളിച്ചുവരുത്തിയിരുന്നു. ദേശീയപ്രസ്ഥാനത്തില്‍ ജനങ്ങളെ ഒന്നിപ്പിക്കുവാന്‍ ഇതാവശ്യമാണെന്ന് അദ്ദേഹം മനസിലാക്കിയിരുന്നു. അതിന്റെ ഫലമായി ഇവിടുത്തെ സവര്‍ണ്ണനേതൃത്വം അദ്ദേഹത്തിൻ ഭ്രഷ്ടു കല്‍പ്പിച്ചു. വയോജന വിദ്യാഭ്യാസവും ഇദ്ദേഹം പ്രോത്സാഹിപ്പിച്ചു. അതുവരെ നിലത്തെഴുത്താശാന്മാരുടെ കീഴിൽ കുടിപ്പള്ളിക്കൂടങ്ങളിൽ പഠിച്ചിരുന്ന കുട്ടികൾ 1908 മുതൽ വിദ്യാലയങ്ങളിൽ ചേര്‍ന്ന് പഠിക്കുവാൻ തുടങ്ങി. 1909-ല്‍ ചൂലനൂരിൽ മേപ്പാടം കൂട്ടാല മഠം സുബ്രഹ്മണ്യ അയ്യര്‍ എന്ന ചിപ്പാമണി അയ്യർ ആണ് ആദ്യമായി വിദ്യാലയം ആരംഭിച്ചത്. തരൂര്‍ ഉണ്ണാലച്ഛന്‍ ആദ്യകാല അധ്യാപകനായിരുന്നു. സ്വാതന്ത്യ്രസമരസേനാനികൂടിയായ അദ്ദേഹത്തിന്റെ ബന്ധുവായ തരൂര്‍കോണിക്കൽ ഇടത്തിൽ ടി.ഇ.കുഞ്ഞുകോമ്പി അച്ഛന്‍ ആ വിദ്യാലയം വാങ്ങുകയും അന്നുണ്ടായിരുന്ന ഓലപ്പുരയ്ക്കു പകരം ഒരു ഓടിട്ട കെട്ടിടം നാട്ടുകാരുടെ സഹായത്താൽ നിര്‍മ്മിക്കുകയുംവീടുകള്‍തോറും കയറിയിറങ്ങി കുട്ടികളെ കൊണ്ടുവന്നിരുത്തി പഠിപ്പിക്കുകയും ചെയ്തു. ഈ പഞ്ചായത്തില്‍ ആദ്യമായി യു.പി.സ്കൂളായി ഉയര്‍ത്തപ്പെട്ടത് ചൂലനൂർ കെ.എ.എന്‍.യു.പി.സ്കൂളാണ്. ടി.ഇ.കുഞ്ചുകോമ്പി അച്ഛന്റെ ശ്രമഫലമായാണ് ഇവിടെ ഒരു പോസ്റ്റാഫീസ് സ്ഥാപിതമായത്. 1913-ല്‍ ഒടുങ്ങാട്ട് പുത്തന്‍ വീട്ടിൽ ബാലകൃഷ്ണൻ നായർ പരുത്തിപ്പുള്ളിയിൽ ആരംഭിച്ച ഏകാധ്യാപക പള്ളിക്കൂടമാണ് ഇന്നത്തെ എ.എല്‍.പി.സ്കൂള്‍ പരുത്തിപ്പള്ളി. 1915-നു ശേഷമാണ് തോട്ടക്കര എ.എല്‍.പി.സ്കൂള്‍ ആരംഭിച്ചത്. തോലനൂര്‍ കുട്ടികൃഷ്ണക്കുറുപ്പായിരുന്നു സ്ഥാപകൻ. അദ്ദേഹം തന്നയായിരുന്നു ആദ്യ അധ്യാപകനും. ഗോപാലന്‍ മാസ്റ്റർ, അപ്പുണ്ണി മാസ്റ്റർ എന്നിവർ ആ വിദ്യാലയം മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയുണ്ടായി. എന്നാല്‍ വിദ്യാലയം പിന്നീട് അഗ്നിക്കിരയായപ്പോൾ ഇന്നത്തെ സ്ഥാനത്ത് ഒരു ഓട്ടുപുരയില്‍ വിദ്യാലയം പുനരാരംഭിക്കുകയും ചെയ്തു. 1940-കളില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത സാമ്രാജ്യത്വവിരുദ്ധ ദിനത്തില്‍ പഞ്ചായത്തിലെ നിരവധി ആളുകൾ പങ്കെടുത്തിട്ടുണ്ട്. ദേശീയപ്രസ്ഥാനത്തോടൊപ്പം തന്ന 1940-കളില്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഈ പഞ്ചായത്തില്‍ സംഘടിക്കാൻ തുടങ്ങിയതായി മനസിലാക്കാം. കര്‍ഷകത്തൊഴിലാളിസ്ത്രീകളുടെ മാറുമറയ്ക്കുന്നതിനായി ആരംഭിച്ച പ്രക്ഷോഭം പില്‍ക്കാലത്ത് ജന്മിത്തത്തിനും നാടുവാഴിത്തത്തിനും എതിരായി വളരുകയും ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിൻ ശക്തി പകരുകയും ചെയിതിട്ടുണ്ട്. മഹാത്മജിയുടെ ആഹ്വാനപ്രകാരം നടത്തിയ ക്ഷേത്രപ്രവേശനത്തില്‍ ഈ പഞ്ചായത്തിൽ നിന്നും കുഞ്ഞിരാമൻ നായരുംവേലപ്പനും പങ്കെടുക്കുകയുണ്ടായിട്ടുണ്ട്. പട്ടികജാതിക്കാര്‍ക്കും പിന്നാക്കക്കാര്‍ക്കും പൊതുവഴിയിലൂടെ നടക്കുന്നതിനും പൊതുകിണറുകളില്‍ നിന്നും വെള്ളം എടുക്കുന്നതിനും പൊതുകുളങ്ങളിൽ കുളിക്കുന്നതിനും അമ്പലങ്ങളില്‍ ദര്‍ശനം നടത്തുന്നതിനും ഈ പഞ്ചായത്തിലും സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. ശ്രീനാരായണഗുരുവിന്റെയുംമഹത്മാഗാന്ധിയുടെയുംജവഹര്‍ലാൽ നെഹ്റുവിന്റയുംചട്ടിമ്പിസ്വാമികളുടെയും ആശയങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് നടന്ന എണ്ണമറ്റ സമരങ്ങളിൽ ഇവിടത്തെ ജനങ്ങളും പങ്കെടുത്തിട്ടുണ്ട്. ദേശമംഗലം മന ഇവിടത്തെ കലാസാംസ്കാരികരംഗത്ത് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങൾ ശ്ളാഘനീയമാണ്. കഥകളിയുംകൂടിയാട്ടവുംഓട്ടന്‍തുള്ളലുംനൃത്തനൃത്ത്യങ്ങളും സാധാരണജനങ്ങള്‍ക്കുവേണ്ടി കളിപ്പിക്കുകയും സാധാരണജനങ്ങള്‍ക്ക് അത് സ്വായത്തമാക്കുന്നതിനുള്ള കലാക്ഷേത്രം സ്വന്തം വീട്ടുമുറ്റത്തുതന്ന ആരംഭിച്ചതും ആദ്യകാലങ്ങളില്‍ ആളുകൾ താല്‍പ്പര്യപൂര്‍വ്വം അത് ആവേശത്തോടെ സ്വീകരിച്ചതും അവിസ്മരണീയസംഭവങ്ങളാണ്. പിന്നീടത് നാമാവശേഷമായിത്തീരുകയാണുണ്ടായത്. 1957-ല്‍ പാട്ടവ്യവസ്ഥ അവസാനിപ്പിക്കുന്നതിന്റെ മുന്നാടിയായി ഒഴിപ്പിക്കുന്നതിനെതിരെ നിയമം പാസാക്കിയതോടെ കൃഷിഭൂമി കൃഷിക്കാരൻ എന്ന മുദ്രാവാക്യം ശാശ്വതമാവാന്‍ തുടങ്ങി. 1957 മുതൽ 1971 വരെയുള്ള വിവിധ കാലയളവിൽ കേരളത്തിൽ കൊണ്ടുവന്ന വിദ്യാഭ്യാസബില്ലും കാര്‍ഷിക ഭൂപരിഷ്ക്കരണ ബില്ലും സാമൂഹികജീവിതത്തിൽ ഗണ്യമായ രീതിയിൽ മാറ്റങ്ങൾ വരുത്തി. അതിനെ തുടര്‍ന്ന് പുറത്ത് നിന്നിരുന്ന കീഴാളരുടെ മക്കൾ ആവേശത്തോടെ വിദ്യാലയങ്ങളിലേക്ക് ഒഴുകിയെത്തി. ഇന്നീ പഞ്ചായത്തില്‍ സര്‍ക്കാർ ഹൈസ്കൂളുകളും രണ്ട് അപ്പർ പ്രൈമറി വിദ്യാലയങ്ങളും മൂന്നു ലോവര്‍ പ്രൈമറി വിദ്യാലയങ്ങളും കുറച്ചു പ്രീപ്രൈമറി വിദ്യാലയങ്ങളും പ്രവര്‍ത്തിച്ചുവരുന്നു. ആരോഗ്യരംഗത്ത് ഈ പഞ്ചായത്തില്‍ പാരമ്പര്യവൈദ്യ സമ്പ്രദായമാണ് നിലനിന്നിരുന്നത്. ആയുര്‍വേദംഹോമിയോവിഷവൈദ്യം എന്നീ രംഗങ്ങളില്‍ ഉള്ള ചികില്‍സാരീതി നിലനിന്നിരുന്നു. ആദ്യമായി ഒരു അലോപ്പതി ഹോസ്പിറ്റൽ ഈ പഞ്ചായത്തിൽ ആരംഭിക്കുന്നത് കൈരളി കലാസമിതിയുടെ ശ്രമഫലമായാണ്. ഗതാഗതരംഗത്ത് നേരത്തെയുണ്ടായിരുന്ന സൌകര്യം തീവണ്ടി ഗതാഗതം മാത്രമായിരുന്നു. തൊട്ടടുത്ത മങ്കര തീവണ്ടിസ്റ്റേഷനെ ആയിരുന്നു ആളുകള്‍ യാത്രയ്ക്ക് ആശ്രയിച്ചിരുന്നത്. 1946-ലാണ് പാലക്കാട്-പെരുങ്ങോട്ടുശ്ശേരി കരിബസ് ഓടിത്തുടങ്ങിയത്. ആദ്യകാല ഗതാഗതോപാധികളായ കാളവണ്ടികുതിരവണ്ടി എന്നിവയുടെ സ്ഥാനത്ത് ഡീസല്‍ വാഹനങ്ങളും പെട്രോള്‍ വാഹനങ്ങളും കടന്നുവന്നു. 1970 മുതലാണ് കെ.എസ്.ആര്‍.ടി.സി. ബസ് പെരിങ്ങോട്ടുകുറിശ്ശി വഴി ഓടിത്തുടങ്ങുന്നത്. 1908-ല്‍ ആരംഭിച്ച പ്രാഥമികവിദ്യാലയമാണ് ഈ പ്രദേശത്തെ ആദ്യത്തെ വിദ്യാലയം. ആണ്‍കുട്ടികള്‍ക്കുംപെണ്‍കുട്ടികള്‍ക്കും വേറെ വേറെ ഇരുന്നു പഠിക്കുവാനുള്ള സൌകര്യം ക്രമേണ ഏര്‍പ്പെടുത്തുകയും അപ്പർ പ്രൈമറി സ്കൂളാക്കി ഇതിനെ ഉയര്‍ത്തുകയും ചെയ്തു. 1909-ലാണ് ചൂലനൂരില്‍ ആദ്യമായി സ്കൂളാരംഭിച്ചത്. സ്കൂളുകളില്‍ സാഹിത്യസമാജങ്ങളും കലാകായിക മത്സരങ്ങളും വാര്‍ഷികമഹോത്സവങ്ങളും നടത്തിയിരുന്നതായി കാണുന്നു. ക്ളാസുകളില്‍ എല്ലാ വിഭാഗം കുട്ടികളും പഠിച്ചിരുന്നു. ആദ്യകാലത്ത് ഇരിക്കുവാന്‍ പായകളും ബെഞ്ചുകളും ഉപയോഗിച്ചിരുന്നു. ഏറിയ പങ്കു വിദ്യാര്‍ത്ഥികളും ഉയര്‍ന്ന ജാതിക്കാരായിരുന്നു. കാലക്രമത്തില്‍ അതിനു മാറ്റം വന്നുതുടങ്ങി. പ്രാഥമികവിദ്യാഭ്യാസത്തിൻ ഇന്നത്തെപ്പോലെ നഴ്സറികളോഗുരുകുല സമ്പ്രദായങ്ങളോ ആശാന്‍കളരികളോ ഉണ്ടായിരുന്നില്ല. ഉയര്‍ന്ന സമുദായക്കാരായിരുന്നു അക്കാലത്ത് വിദ്യാഭ്യാസം നേടിയിരുന്നത്. താഴ്ന്ന ജാതിക്കാര്‍ക്ക് ആടു-മാടുമേയ്ക്കലും പാടത്തും പറമ്പിലും കാലിവളം കൊണ്ടുപോയിടലും മറ്റു പണികളുമായിരുന്നു. അവരുടെ കുട്ടികളും രക്ഷിതാക്കളുടെ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നു.