ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
എഴുത്തച്ഛന്, തണ്ടാൻ, ചെട്ടി, പാണര്‍, പറയർ, നായന്മാർ, മണ്ണാൻ, ചെറുമൻ, വടുകൻ, നായാടി, കുശവന്, കുമ്പളന്‍, വിശ്വകര്‍മ്മ, കളരികണിയാര്, കുറുപ്പ്, ആജി, ആന്ധ്രക്കാര്, പണ്ടാരം, ഈഴവര്‍, ബ്രാഹ്മണർ തുടങ്ങി ഒട്ടെല്ലാ ഹിന്ദുസമുദായങ്ങളും, കൂടാതെ ഇസ്ളാംമത വിശ്വാസികളും ഇവിടെ വളരെ പണ്ടു മുതല്‍തന്ന അധിവസിച്ചുവരുന്നു. തമിഴ് മാതൃഭാഷയായി സ്വീകരിച്ച ബ്രാഹ്മണര്‍ അധിവസിച്ചിരുന്ന അഗ്രഹാരങ്ങളും ഓരോ വിഭാഗം സമുദായങ്ങളും അധിവസിച്ചിരുന്ന തറകളും ഇന്നും പൂര്‍ണ്ണമായി നാമാവശേഷമായിട്ടില്ല. കേരളത്തിന്റെ ഇതരഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി ഓരോ സമുദായങ്ങളും കൂട്ടംകൂട്ടമായി അധിവസിച്ചിരുന്നത് ഒരു പ്രത്യേകതയാണ്. ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം ആരാധനാലയങ്ങളും കുളങ്ങളും കിണറുകളും ഉണ്ടായിരുന്നു. ആഘോഷങ്ങളും വിവാഹം തുടങ്ങിയ ചടങ്ങുകളും പ്രത്യേകം പ്രത്യേകം നടത്തിയിരുന്നു എന്നു മാത്രമല്ല, മറ്റു വിഭാഗങ്ങള്‍ പങ്കെടുത്തിരുന്നുമില്ല. 1936-ലെ...
കൂടുതൽ വായിക്കുക