പെരുങ്ങോട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്തിലെ സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള തിയ്യതി 2026 ഒക്ടോബർ 31 വരെ നീട്ടിയിരിക്കുന്നു...............
നിർമ്മലം പുതുയുഗ ശുചിത്വ കേരളം 2026

November 3, 2026

   നിർമ്മലം പുതുയുഗ ശുചിത്വ കേരളം 2026' പദ്ധതിയുടെ ഭാഗമായി, പെരുങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍റെ  നേതൃത്വത്തിൽ പെരുങ്ങോട്ടുകുറിശ്ശി ഹൈസ്കൂൾ ഗ്രൌണ്ടും പരിസരവും ശുചീകരിച്ചു. നാടിന്‍റെ ആരോഗ്യവും ശുചിത്വവും ഉറപ്പാക്കുന്നതിനായി സംഘടിപ്പിച്ച ഈ കൂട്ടായ്മയിൽ ജനപ്രതിനിധികളും ജീവനക്കാരും ഹരിതകർമ്മസേന അംഗങ്ങളും  ആവേശത്തോടെ പങ്കെടുത്തു. മാലിന്യങ്ങൾ നീക്കം ചെയ്തും കാടുകൾ വെട്ടിത്തെളിച്ചും ഗ്രൌണ്ടും പരിസരവും പൂർണ്ണമായും വൃത്തിയാക്കിയ ഈ മാതൃകാപരമായ പ്രവർത്തനം പ്രദേശത്തെ ശുചിത്വബോധം വളർത്തുന്നതിനും മറ്റുള്ളവർക്ക് പ്രചോദനമാകുന്നതിനും കാരണമായി.

നിർമ്മലം