നിർമ്മലം പുതുയുഗ ശുചിത്വ കേരളം 2026
November 3, 2026
നിർമ്മലം പുതുയുഗ ശുചിത്വ കേരളം 2026' പദ്ധതിയുടെ ഭാഗമായി, പെരുങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ പെരുങ്ങോട്ടുകുറിശ്ശി ഹൈസ്കൂൾ ഗ്രൌണ്ടും പരിസരവും ശുചീകരിച്ചു. നാടിന്‍റെ ആരോഗ്യവും ശുചിത്വവും ഉറപ്പാക്കുന്നതിനായി സംഘടിപ്പിച്ച ഈ കൂട്ടായ്മയിൽ ജനപ്രതിനിധികളും ജീവനക്കാരും ഹരിതകർമ്മസേന അംഗങ്ങളും ആവേശത്തോടെ പങ്കെടുത്തു. മാലിന്യങ്ങൾ നീക്കം ചെയ്തും കാടുകൾ വെട്ടിത്തെളിച്ചും ഗ്രൌണ്ടും പരിസരവും പൂർണ്ണമായും വൃത്തിയാക്കിയ ഈ മാതൃകാപരമായ പ്രവർത്തനം പ്രദേശത്തെ ശുചിത്വബോധം വളർത്തുന്നതിനും മറ്റുള്ളവർക്ക് പ്രചോദനമാകുന്നതിനും കാരണമായി.